Sun. Oct 25th, 2026

UGC-NET Statistics യോഗ്യത നേടാൻ കഴിഞ്ഞതിന്റെ പിന്നിലെ ചില കാര്യങ്ങൾ മാത്രം ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

ഒരുപാട് നാളുകൾക്ക് മുമ്പ് തന്നെ CSIR-NET Mathematical Sciences പരീക്ഷയ്ക്ക് വേണ്ടി ഞാൻ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ആ സമയത്ത് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, മീഞ്ചന്തയിലെ അഷ്റഫ് സാർ, ഗിരീഷ് സാർ, ജിലേഷ് സാർ, ബിന്ദു മിസ്സ് എന്നിവരുൾപ്പെടെയുള്ള അധ്യാപകർ NET നേടണമെന്ന് പറഞ്ഞ് എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു. അതിനായി കോളേജിൽ NET കോച്ചിംഗ് ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.

പിന്നീട് തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിലെ റസിൻ സാറിന്റെ പ്രോത്സാഹനത്താൽ അവിടെ നടന്ന NET കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അവിടെ നിന്ന് റിച്ചു സാർ ഉൾപ്പെടെയുള്ള അധ്യാപകരെ പരിചയപ്പെടാനും അവരുടെ ക്ലാസുകളിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. ആ കോച്ചിംഗും പിന്നീട് എനിക്ക് വലിയ മുതൽക്കൂട്ടായി.

കൂടാതെ, Dr. Harish Garg, Dr. Gajendra Purohit എന്നിവരുടെ YouTube ക്ലാസുകൾ പിന്തുടരുകയും പഠിച്ച കാര്യങ്ങൾ സ്വന്തം നോട്ടുകളായി തയ്യാറാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു. മുൻവർഷ ചോദ്യപേപ്പറുകൾ പരിശീലിച്ചതും ഈ തയ്യാറെടുപ്പിൽ ഏറെ സഹായകമായി.

അധ്യാപനരംഗത്ത് നിന്ന് മാറി Statistical Investigator ആയി സർക്കാർ സർവീസിൽ പ്രവേശിച്ച് രണ്ട് വർഷം ജോലി ചെയ്തുകൊണ്ടിരിക്കുന്ന വേളയിലാണ് Statistics-ന് പ്രത്യേകമായി UGC-NET പരീക്ഷ ഉണ്ടെന്ന് അറിയുന്നതും അതിന് തയ്യാറെടുക്കാൻ ആഗ്രഹം തോന്നുന്നതും. അങ്ങനെ പഴയ നോട്ടുകൾ വീണ്ടും എടുത്ത് പഠനം ആരംഭിച്ചു. കാലങ്ങളായി നടത്തിയ തയ്യാറെടുപ്പും സൂക്ഷിച്ചുവെച്ച നോട്ടുകളും ഈ പരീക്ഷയിൽ എനിക്ക് വലിയ സഹായമായി.

ഈ നേട്ടത്തിന് പിന്നിൽ എന്റെ അധ്യാപകരുടെയും മാർഗനിർദേശകരുടെയും പ്രോത്സാഹനവും, വർഷങ്ങളായി തുടർന്നുപോന്ന പഠനവും പരിശ്രമവുമുണ്ട്.

ഒരു കാര്യം ഉറപ്പാണ് — പഠനത്തിനായി നടത്തുന്ന ആത്മാർത്ഥമായ പരിശ്രമം ഒരിക്കലും പാഴാകില്ല. ഇന്ന് അല്ലെങ്കിൽ നാളെ, അത് തീർച്ചയായും ഏതെങ്കിലും ഒരു രൂപത്തിൽ ഫലമായി നമ്മളിലേക്ക് തിരിച്ചെത്തും.

ഈ യാത്രയിൽ എന്നെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️

ഷിജിത്ത് കെ.പി. ഇപ്പോൾ മഞ്ചേരി ഏറനാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് II ആയി സേവനമനുഷ്ഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *