Mon. Oct 26th, 2026

PhD Open Defence: Nimisha M, University of Calicut

കാലിക്കറ്റ് സർവ്വകലാശാലയിലെ Department of Statistics-ലെ ഗവേഷകയായ നിമിഷ എം, തന്റെ “A Study of Some Polling Systems with Applications in Traffic Signal and Inventory Control” എന്ന ഗവേഷണ പ്രബന്ധത്തിന്റെ PhD ഓപ്പൺ ഡിഫൻസ് വിജയകരമായി പൂർത്തിയാക്കി. പ്രൊഫ. (ഡോ.) എം. മനോഹരന്റെ മേൽനോട്ടത്തിലാണ് ഈ ഗവേഷണം നടത്തിയത്. Faculty of Science-ന് കീഴിൽ Doctor of Philosophy in Statistics ബിരുദത്തിനായി 2026 ഫെബ്രുവരിയിലാണ് തീസിസ് കാലിക്കറ്റ് സർവ്വകലാശാലയിൽ സമർപ്പിച്ചത്.

Queueing theory, stochastic processes, operations research എന്നിവ സമന്വയിക്കുന്ന ഈ ഗവേഷണ മേഖല traffic management, communication networks, supply chains എന്നിവയിൽ നേരിട്ട് പ്രായോഗിക സാധ്യതകളുള്ള ഒന്നാണ്.

ഈ പ്രബന്ധത്തിന്റെ മൂല്യനിർണ്ണയത്തിനായുള്ള എക്സ്റ്റേണൽ എക്സാമിനർമാരായി (External Examiners) പ്രവർത്തിച്ചത് ചെന്നൈ വേൽ ടെക് യൂണിവേഴ്സിറ്റി ചാൻസലറുടെ അക്കാദമിക് അഡ്വൈസറും മദ്രാസ് സർവ്വകലാശാല രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി ഇൻ മാത്തമാറ്റിക്സിന്റെ മുൻ ഡയറക്ടറും തലവനുമായ പ്രൊഫ. (ഡോ.) വി. തങ്കരാജ്, ധാർവാഡിലെ കർണ്ണാടക സർവ്വകലാശാല സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഡോ. എ. എസ്. തലവാർ എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *