Mon. Oct 26th, 2026

2019-ൽ MSc Statistics പൂർത്തിയാക്കിയതിന് ശേഷമാണ് എന്റെ NET യാത്ര യഥാർത്ഥത്തിൽ ആരംഭിച്ചത്. ആദ്യം CSIR-NET Mathematical Sciences-ന് തയ്യാറെടുക്കുകയായിരുന്നു. ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്ന സമയത്ത്, റസിൻ സാർ, നിഭ മിസ്, റിച്ചൂ സാർ എന്നിവർ ചേർന്ന് നടത്തിയ ഒരു online Statistics കോച്ചിംഗ് പ്രോഗ്രാമിലും ഞാൻ ചേർന്നു. അന്ന് NET യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിലും, ആ തയ്യാറെടുപ്പ് സ്റ്റാറ്റിസ്റ്റിക്സിലെ എന്റെ അറിവും അടിസ്ഥാന ധാരണകളും മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചു. CSIR-NET-ൽ Mathematics-നും പ്രധാന പങ്കുള്ളതിനാൽ പിന്നീട് സുനിൽ ബൻസാൽ സാറിന്റെ ഓൺലൈൻ Mathematics കോച്ചിംഗിലും ചേർന്നു. BSc-യിൽ Mathematics പഠിച്ചിരുന്നെങ്കിലും Mathematics-ലെ ചില concepts എനിക്ക് ബുദ്ധിമുട്ടായിരുന്നു.

പിന്നീട് Agricultural Statistics-ലുള്ള ASRB-NET-നെക്കുറിച്ച് അറിയുകയും അതിനായി തയ്യാറെടുക്കുകയും ചെയ്തു. ആദ്യ ശ്രമത്തിൽ വളരെ ചെറിയ മാർജിനിലാണ് NET യോഗ്യത നേടാൻ കഴിയാതെ പോയത്. എന്നാൽ ആ അനുഭവം വീണ്ടും ശ്രമിക്കാനുള്ള ആത്മവിശ്വാസം നൽകി. രണ്ടാമത്തെ ശ്രമത്തിൽ ഞാൻ NET qualify ചെയ്തു. ഈ തയ്യാറെടുപ്പിന്റെ സമയത്ത് YouTube-ലെ പല lectures-ഉം എനിക്ക് സഹായമായി. പ്രത്യേകിച്ച് Statistics Learning-ലെ Tanuj Pandey സാറിന്റെ ARS-NET Statistics വീഡിയോകൾ വളരെ പ്രയോജനപ്പെട്ടു. അതിനുശേഷം PSC പരീക്ഷകളും research-related examinations-ഉം ഉൾപ്പെടെ വിവിധ competitive examinations-നായി തയ്യാറെടുക്കുകയും ചെയ്തു. അപ്പോഴാണ് UGC-NET Statistics-ന്റെ notification വന്നത്. Statistics-ൽ NET നേടുക എന്നത് എപ്പോഴും എന്റെ ഒരു വലിയ സ്വപ്നമായിരുന്നു.

UGC-NET Statistics-ന് തയ്യാറെടുക്കാൻ തുടങ്ങിയപ്പോൾ Statistics-ൽ തന്നെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. Tirupathi Rao സാറിന്റെ ഒരു recorded coaching programme-ൽ പങ്കെടുത്തു. മുഴുവൻ course follow ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, അതിലെ model question sessions പ്രധാനമായും ഉപയോഗിച്ചു. കൂടാതെ, നേരത്തെ CSIR-NET തയ്യാറെടുപ്പിനായി ശേഖരിച്ചിരുന്ന materials, friends share ചെയ്ത materials-ഉം group study-യും ഇതോടൊപ്പം സഹായമായി. പഴയ materials പലതവണ revision നടത്തുകയും, problems സ്വയം ചെയ്തു നോക്കുകയും ചെയ്തത് എന്റെ preparation-ൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചു.

എന്റെ NET യാത്ര preparation മുതൽ success വരെയുള്ള ഒരു ചെറിയ യാത്രയായിരുന്നില്ല. യോഗ്യത നേടാൻ കഴിയാതിരുന്ന attempts ഉണ്ടായിരുന്നു, ബുദ്ധിമുട്ടായി തോന്നിയ topics ഉണ്ടായിരുന്നു, അതോടൊപ്പം research-ഉം മറ്റ് responsibilities-ഉം manage ചെയ്യേണ്ട സാഹചര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഓരോ ശ്രമവും എന്റെ അറിവ് മെച്ചപ്പെടുത്തുകയായിരുന്നു. NET aspirants-നുള്ള എന്റെ പ്രധാന ഉപദേശം ഒരൊറ്റ coaching programme-നെയോ resource-നെയോ മാത്രം ആശ്രയിക്കരുത് എന്നതാണ്. Concepts മനസ്സിലാക്കാൻ നിങ്ങളെ യഥാർത്ഥത്തിൽ സഹായിക്കുന്ന resources ഉപയോഗിക്കുക. NET മാത്രമല്ല, SET, PSC, entrance examinations എന്നിവയുടെയും previous-year questions practice ചെയ്യുക. പഴയ materials വീണ്ടും revise ചെയ്യുക, ഏറ്റവും പ്രധാനമായി problems സ്വയം ചെയ്തു നോക്കുക. എല്ലാം ഒരുമിച്ച് പഠിക്കാൻ ശ്രമിക്കുന്നതിനേക്കാൾ consistency ആണ് പ്രധാനപ്പെട്ടത്. ഒരു examination-നായി ശേഖരിച്ച അറിവും materials-ഉം പിന്നീട് മറ്റൊരു examination-ന്റെ preparation-ലും വളരെ ഉപകാരപ്പെടാം

അശ്വനി പവിത്രൻ ഇപ്പോൾ കോഴിക്കോട് ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് പി.ജി ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്

Leave a Reply

Your email address will not be published. Required fields are marked *