Sun. Oct 25th, 2026

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് വകുപ്പിലെ പ്രിൻഷ പി. പി.ക്ക് “മോഡലിംഗ് ആൻഡ് അനാലിസിസ് ഓഫ് കൗണ്ട് ഡാറ്റ യൂസിങ് ജനറലൈസ്ഡ് ഡിസ്‌ക്രീറ്റ് വെയ്ബുൾ ഡിസ്ട്രിബ്യൂഷൻസ്” (Modelling and Analysis of Count Data Using Generalised Discrete Weibull Distributions) എന്ന വിഷയത്തിലെ ഗവേഷണത്തിന് പിഎച്ച്.ഡി. ലഭിച്ചു. കണ്ണൂർ സർവകലാശാല സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് വകുപ്പിലെ പ്രൊഫ. (ഡോ.) ജോബി കെ. ജോസിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. കോട്ടയം മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഓണററി ഡയറക്ടർ പ്രൊഫ. (ഡോ.) കെ. കെ. ജോസ് ഓപ്പൺ ഡിഫൻസിന്റെ എക്സ്റ്റേണൽ എക്സാമിനറും ചെയർപേഴ്സണുമായിരുന്നു.

ഡിസ്‌ക്രീറ്റ് വെയ്ബുൾ-ജിയോമെട്രിക് (DWG), ഡിസ്‌ക്രീറ്റ് എക്‌സ്‌പോണൻഷ്യേറ്റഡ് വെയ്ബുൾ-ജിയോമെട്രിക് (DEWG) വിതരണങ്ങളും അവയുടെ റിഗ്രഷൻ രീതികളും പ്രയോജനപ്പെടുത്തി സ്റ്റാൻഡേർഡ്, സീറോ-ഇൻഫ്ലേറ്റഡ്, റൈറ്റ്-സെൻസേർഡ് കൗണ്ട് ഡാറ്റകൾക്കായി സമഗ്രമായ ഒരു മോഡലിംഗ് ചട്ടക്കൂടാണ് ഈ ഗവേഷണം വികസിപ്പിച്ചെടുത്തിട്ടുള്ളത്. മാക്സിമം ലൈക്ക്‌ലിഹുഡ്, ബയേസിയൻ എം.സി.എം.സി. (Bayesian MCMC) രീതികൾ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ഇക്വിഡിസ്‌പെർഷൻ (equidispersion), അണ്ടർ-ഡിസ്‌പെർഷൻ (under-dispersion), ഓവർ-ഡിസ്‌പെർഷൻ (over-dispersion), അധികമായി വരുന്ന പൂജ്യങ്ങൾ (excess zeros), സെൻസറിംഗ് എന്നിവ കൈകാര്യം ചെയ്യുന്നതിൽ നിർദ്ദിഷ്ട മാതൃകകൾക്കുള്ള മികവ് സിമുലേഷൻ പഠനങ്ങളിലൂടെയും യഥാർത്ഥ വിവരശേഖരങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്. എപ്പിഡെമിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, സർവൈവൽ അനാലിസിസ്, റിലയബിലിറ്റി തുടങ്ങിയ മേഖലകളിൽ ഈ മോഡലുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്ന് പഠന കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *