ദേശീയ സ്ഥിതിവിവരക്കണക്ക് പുരസ്കാരങ്ങളുടെ ഒരു അവലോകനം
ഒറ്റനോട്ടത്തിൽ
| സവിശേഷത | പ്രൊഫ. പി. വി. സുഖാത്മേ നാഷണൽ അവാർഡ് | പ്രൊഫ. സി. ആർ. റാവു നാഷണൽ അവാർഡ് |
| ഏർപ്പെടുത്തിയത് | സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI), ഭാരത സർക്കാർ | സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI), ഭാരത സർക്കാർ |
| ആദ്യ അവാർഡ് | 2000 | 2001 |
| ആരുടെ പേരിൽ | പ്രൊഫ. പി. വി. സുഖാത്മേ (1911–1997) | പ്രൊഫ. സി. ആർ. റാവു (1920–2023) |
| ലക്ഷ്യം | ഇന്ത്യയുടെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്കൽ വ്യവസ്ഥയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ സമഗ്രസംഭാവനകളെയും നേട്ടങ്ങളെയും അംഗീകരിക്കാൻ | യുവ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിഷ്യൻമാരുടെ മികച്ച ഗവേഷണ സംഭാവനകളെ അംഗീകരിക്കാൻ |
| യോഗ്യത | തിയറിറ്റിക്കൽ, അപ്ലൈഡ് അല്ലെങ്കിൽ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സ് മേഖലകളിൽ ശ്രദ്ധേയമായ സമഗ്രസംഭാവനകൾ നൽകിയ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിഷ്യൻമാർ (Ph.D./D.Sc. ഉള്ളവർ) | സ്റ്റാറ്റിസ്റ്റിക്സ് മേഖലയിൽ അസാധാരണമായ ഗവേഷണ നേട്ടങ്ങളുള്ള യുവ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിഷ്യൻമാർ |
| ലഭ്യമാകുന്ന ഇടവേള | രണ്ട് വർഷത്തിലൊരിക്കൽ (മാറിമാറി വരുന്ന വർഷങ്ങളിൽ) | രണ്ട് വർഷത്തിലൊരിക്കൽ (മാറിമാറി വരുന്ന വർഷങ്ങളിൽ) |
| സമർപ്പണം | വാർഷിക സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷ വേളയിൽ (ജൂൺ 29) | വാർഷിക സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷ വേളയിൽ (ജൂൺ 29) |
| ആദ്യ ജേതാവ് | പ്രൊഫ. ജെ. കെ. ഘോഷ് | ഡോ. രാഹുൽ മുഖർജിയും ഡോ. രാജീവ എൽ. കരന്ദികറും (സംയുക്തമായി) |
| അടുത്തകാലത്തെ അവാർഡ് ഘടകങ്ങൾ | പ്രശസ്തിപത്രം, പൊന്നാട, ഉപഹാരം | പ്രശസ്തിപത്രം, പൊന്നാട, ഉപഹാരം |
കാർഷിക ആസൂത്രണം, നാഷണൽ സാമ്പിൾ സർവേകൾ എന്നിവ മുതൽ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം വരെയുള്ള ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് (സ്ഥിതിവിവരക്കണക്ക്) ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്കൽ ഗവേഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ഭാരത സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI), ഈ ശാസ്ത്രശാഖയിലെ അസാധാരണമായ സംഭാവനകളെ ആദരിക്കുന്നതിനായി രണ്ട് അഭിമാനകരമായ ദേശീയ അവാർഡുകൾ ഏർപ്പെടുത്തി: പ്രൊഫ. പി. വി. സുഖാത്മേ നാഷണൽ അവാർഡും പ്രൊഫ. സി. ആർ. റാവു നാഷണൽ അവാർഡും. ഈ രണ്ട് പുരസ്കാരങ്ങളും ഒത്തുചേർന്ന് സ്റ്റാറ്റിസ്റ്റിക്കൽ സയൻസിലെ സമഗ്ര സംഭാവനകളെയും വളർന്നുവരുന്ന മികവിനെയും ഒരേപോലെ ആഘോഷിക്കുന്നു.
പ്രൊഫ. പി. വി. സുഖാത്മേ നാഷണൽ അവാർഡ്
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സ്റ്റാറ്റിസ്റ്റിഷ്യൻമാരിൽ ഒരാളായ പ്രൊഫ. പാണ്ഡുരംഗ് വാസുദേവ് സുഖാത്മേയുടെ (1911-1997) പേരിൽ അറിയപ്പെടുന്ന ഈ അവാർഡ്, മുതിർന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിഷ്യൻമാരുടെ ജീവിതകാലത്തെ സംഭാവനകളെയും നേട്ടങ്ങളെയും അംഗീകരിക്കുന്നതിനാണ് നൽകുന്നത്. കാർഷിക സ്റ്റാറ്റിസ്റ്റിക്സ്, സാമ്പ്ലിങ് തിയറി, പോഷകാഹാര ഗവേഷണം, പൊതുനയങ്ങളിൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രയോഗം എന്നിവയിലെ പയനിയറിംഗ് (വഴികാട്ടിയായ) പ്രവർത്തനങ്ങളിലൂടെ പ്രൊഫ. സുഖാത്മേ അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ ഗവേഷണം കാർഷിക പരീക്ഷണങ്ങളെയും സാമ്പിൾ സർവേ രീതികളെയും വളരെയധികം മുന്നോട്ട് നയിക്കുകയും ഇന്ത്യൻ, ആഗോള സ്റ്റാറ്റിസ്റ്റിക്കൽ പ്രവർത്തനങ്ങളിൽ ശാശ്വതമായ സ്വാധീനം ചെലുത്തുകയും ചെയ്തു.

ആദ്യത്തെ പ്രൊഫ. പി. വി. സുഖാത്മേ നാഷണൽ അവാർഡ് 2000-ലാണ് സമർപ്പിച്ചത്. അന്നുമുതൽ, തിയറിറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ ഇന്ത്യയുടെ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്കൽ സിസ്റ്റം എന്നിവയെ ഗണ്യമായി ശക്തിപ്പെടുത്തിയ പ്രമുഖ സ്റ്റാറ്റിസ്റ്റിഷ്യൻമാർക്ക് രണ്ട് വർഷത്തിലൊരിക്കൽ ഈ അവാർഡ് നൽകിവരുന്നു. തുടക്കത്തിൽ ഈ അവാർഡിൽ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ഉപഹാരവും ഉൾപ്പെട്ടിരുന്നു; അടുത്ത കാലത്തായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷ വേളയിൽ പ്രശസ്തിപത്രവും പൊന്നാടയും ഉപഹാരവും നൽകിയാണ് ഇത് സമർപ്പിക്കുന്നത്.
പ്രൊഫ. സി. ആർ. റാവു നാഷണൽ അവാർഡ്
യുവ ഗവേഷകർക്കിടയിലെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി, ലോകത്തിലെ ഏറ്റവും സ്വാധീനശപ്പിക്കുള്ള സ്റ്റാറ്റിസ്റ്റിഷ്യൻമാരിൽ ഒരാളായ പ്രൊഫ. കല്ല്യംപുടി രാധാകൃഷ്ണ റാവുവിന്റെ ആദരസൂചകമായി MoSPI പ്രൊഫ. സി. ആർ. റാവു നാഷണൽ അവാർഡ് ഏർപ്പെടുത്തി. അദ്ദേഹത്തിന്റെ പയനിയറിംഗ് പ്രവർത്തനങ്ങളായ ക്രാമർ-റാവു ലോവർ ബൗണ്ട് (Cramér–Rao Lower Bound), റാവൂസ് സ്കോർ ടെസ്റ്റ് (Rao’s Score Test), റാവു-ബ്ലാക്ക്‌വെൽ തിയറം (Rao–Blackwell Theorem) എന്നിവ ആധുനിക സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫറൻസിന്റെ അടിസ്ഥാന ശിലകളാണ്.

സമഗ്ര സംഭാവനകളെ ആദരിക്കുന്ന സുഖാത്മേ അവാർഡിൽ നിന്ന് വ്യത്യസ്തമായി, സി. ആർ. റാവു നാഷണൽ അവാർഡ് അസാധാരണമായ മൗലികതയും ശാസ്ത്രീയ സ്വാധീനവും പ്രകടിപ്പിക്കുന്ന യുവ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിഷ്യൻമാരെയാണ് അംഗീകരിക്കുന്നത്. കരിയറിന്റെ ആദ്യഘട്ടത്തിലെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, സ്റ്റാറ്റിസ്റ്റിക്കൽ സയൻസിലെ അടുത്ത തലമുറ നേതാക്കളെ വളർത്തിയെടുക്കാൻ ഈ അവാർഡ് സഹായിക്കുന്നു.
കരിയറിന്റെ വിവിധ ഘട്ടങ്ങൾക്കായുള്ള പരസ്പര പൂരക അവാർഡുകൾ
MoSPI-യുടെ അവാർഡ് പ്രോഗ്രാമിന്റെ സവിശേഷതകളിലൊന്ന് ഈ രണ്ട് ബഹുമതികളും പരസ്പര പൂരകങ്ങളായി വർത്തിക്കുന്നു എന്നതാണ്. പ്രൊഫ. പി. വി. സുഖാത്മേ നാഷണൽ അവാർഡ് ഒരു വ്യക്തിയുടെ വിശിഷ്ടമായ സമഗ്ര സംഭാവനകളെ ആഘോഷിക്കുമ്പോൾ, പ്രൊഫ. സി. ആർ. റാവു നാഷണൽ അവാർഡ് യുവ ഗവേഷകർക്കിടയിലെ അസാധാരണമായ പ്രതിഭയെ അംഗീകരിക്കുന്നു. രണ്ട് വർഷത്തിലൊരിക്കൽ മാറിമാറി നൽകപ്പെടുന്നതിലൂടെ, ഒരു സ്റ്റാറ്റിസ്റ്റിന്റെ കരിയറിന്റെ വിവിധ ഘട്ടങ്ങളിലെ മികവിന് തുടർച്ചയായ ദേശീയ അംഗീകാരം ഇവ ഉറപ്പാക്കുന്നു.
ജീവിതകാലത്തെ നേട്ടങ്ങളെയും വളർന്നുവരുന്ന മികവിനെയും അംഗീകരിച്ചുകൊണ്ട്, വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഭാവിയിലേക്കായി സ്ഥിതിവിവരക്കണക്ക് ശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള തങ്ങളുടെ പ്രതിബദ്ധത നമ്മുടെ രാജ്യം വീണ്ടും ഉറപ്പിക്കുന്നു
സ്റ്റാറ്റിസ്റ്റിക്സ് ദിനവുമായുള്ള ബന്ധം
പ്രൊഫ. പി. സി. മഹലനോബിസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് 2007-ൽ ‘നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ദിനം’ (ജൂൺ 29) ഏർപ്പെടുത്തിയതോടെയാണ് ഈ അവാർഡുകളുടെ ചരിത്രത്തിൽ ഒരു പ്രധാന നാഴികക്കല്ല് ഉണ്ടായത്. അന്നുമുതൽ, സുഖാത്മേ, സി. ആർ. റാവു നാഷണൽ അവാർഡുകൾ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷങ്ങളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നു. ദേശീയ വികസനത്തിൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പങ്ക് ആഘോഷിക്കുന്നതിനായി സ്റ്റാറ്റിസ്റ്റിഷ്യൻമാർ, ഗവേഷകർ, നയരൂപകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെല്ലാം ഈ അവസരത്തിൽ ഒത്തുചേരുന്നു.
തുടരുന്ന പാരമ്പര്യം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഈ അവാർഡുകൾ ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്കൽ വ്യവസ്ഥയുടെ പരിണാമത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കാർഷിക സ്റ്റാറ്റിസ്റ്റിക്സ്, സർവേ രീതിശാസ്ത്രം എന്നിവ മുതൽ ഡാറ്റാ സയൻസ്, ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സ്, മെഷീൻ ലേണിംഗ്, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഭരണം എന്നിവ വരെ, അവാർഡ് ജേതാക്കൾ സ്റ്റാറ്റിസ്റ്റിക്കൽ സിദ്ധാന്തങ്ങളെയും അതിന്റെ പ്രായോഗിക അപ്ലിക്കേഷനുകളെയും ഒരുപോലെ മുന്നോട്ട് നയിച്ചിട്ടുണ്ട്.
ഇന്ന്, പ്രൊഫ. പി. വി. സുഖാത്മേ നാഷണൽ അവാർഡും പ്രൊഫ. സി. ആർ. റാവു നാഷണൽ അവാർഡും സ്റ്റാറ്റിസ്റ്റിക്കൽ സയൻസിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന അംഗീകാരങ്ങളാണ്. സമഗ്രസംഭാവനകളെയും വളർന്നുവരുന്ന പ്രതിഭകളെയും ഒരേപോലെ ആദരിക്കുന്നതിലൂടെ, അവ രണ്ട് ഇതിഹാസ സ്റ്റാറ്റിസ്റ്റിഷ്യൻമാരുടെ പാരമ്പര്യം നിലനിർത്തുകയും, ഭാവി തലമുറകളെ സ്റ്റാറ്റിസ്റ്റിക്സിന്റെ കരുത്തിലൂടെ ഗവേഷണത്തിനും നവീകരണത്തിനും പൊതുനയ രൂപീകരണത്തിനും സംഭാവന നൽകാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങൾക്കറിയാമോ?
- ആദ്യത്തെ പ്രൊഫ. പി. വി. സുഖാത്മേ ദേശീയ പുരസ്കാരം 2000-ൽ സമ്മാനിച്ചു.
- ആദ്യത്തെ പ്രൊഫ. സി. ആർ. റാവു ദേശീയ പുരസ്കാരം 2001-ൽ സമ്മാനിച്ചു.
- 2007 മുതൽ, ജൂൺ 29-ന് നടക്കുന്ന സ്ഥിതിവിവരക്കണക്ക് ദിനാഘോഷ (National Statistics Day) വേളയിലാണ് ഈ പുരസ്കാരങ്ങൾ സമ്മാനിച്ചുവരുന്നത്.
ദേശീയ സ്ഥിതിവിവരക്കണക്ക് ദിനം (National Statistics Day)
പ്രൊഫ. പി. സി. മഹലനോബിസിനോടുള്ള ആദരസൂചകമായി ജൂൺ 29-ന് ആചരിക്കുന്ന 'സ്ഥിതിവിവരക്കണക്ക് ദിനം' (Statistics Day), ദേശീയ വികസനത്തിൽ സ്ഥിതിവിവരക്കണക്കുകൾക്കുള്ള നിർണായക പങ്കിനെ ആഘോഷിക്കുകയും ഈ അഭിമാനകരമായ പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

എന്തുകൊണ്ട് ഈ അവാർഡുകൾ പ്രധാനം
ഓരോ ദിവസവും, ആരോഗ്യവും കൃഷിയും മുതൽ സമ്പദ്‌വ്യവസ്ഥയും പരിസ്ഥിതിയും വരെയുള്ള ലോകത്തെ മനസ്സിലാക്കാൻ സ്ഥിതിവിവര കണക്കുകൾ നമ്മെ സഹായിക്കുന്നു. സ്ഥിതിവിവരക്കണക്കുകൾ വിവരങ്ങളെ തെളിവുകളായും, തെളിവുകളെ അറിവായും, അറിവിനെ മികച്ച തീരുമാനങ്ങളായും മാറ്റുന്നു.’പ്രൊഫ. പി. വി. സുഖാത്മെ നാഷണൽ അവാർഡും പ്രൊഫ. സി. ആർ. റാവു നാഷണൽ അവാർഡും, ഈ മാറ്റം സാധ്യമാക്കുകയും ഇന്ത്യയിൽ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം(Policy making) ശക്തിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതി വിവരക്കണക്ക് വിദഗ്ദ്ധരെ(Statisticians) ആദരിക്കുന്നു.
