IIM Bangalore-ൽ 2027-ലെ PhD പ്രോഗ്രാമിലേക്ക് ജനുവരി 25, 2027 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. Statistics പശ്ചാത്തലമുള്ളവർക്ക് Decision Sciences, Economics, Production & Operations Management എന്നീ മേഖലകൾ തിരഞ്ഞെടുക്കാവുന്നതാണ്.
അപേക്ഷിക്കാനുള്ള യോഗ്യതകൾ (ഏതെങ്കിലും ഒന്ന്):
- 55% മാർക്കോടെയുള്ള മാസ്റ്റേഴ്സ് ബിരുദം (SC/ST/PwD വിഭാഗങ്ങൾക്ക് 50%)
- 55% മാർക്കോടെയുള്ള അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്
- 6.5 CGPA ഉള്ള നാല് വർഷത്തെ ബാച്ചിലേഴ്സ് ഡിഗ്രി (SC/ST/PwD വിഭാഗങ്ങൾക്ക് 6.0)
കൂടാതെ, തിരഞ്ഞെടുക്കുന്ന വിഷയത്തിനനുസരിച്ച് GMAT, GRE, CAT, GATE, UGC/CSIR-JRF അല്ലെങ്കിൽ IIMB ടെസ്റ്റ് എന്നിവയിലെ സാധുവായ സ്കോർ ആവശ്യമാണ്. അപേക്ഷാ ഫീസ് ഒരു സ്പെഷ്യലൈസേഷന് ₹1,000-വും രണ്ടിന് ₹1,500-വുമാണ്.
വിശദവിവരങ്ങൾക്ക്: iimb.ac.in (PhD admissions 2027)
അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് തീയതികൾ ഉറപ്പുവരുത്തുക. പുതിയ അഡ്മിഷൻ വിവരങ്ങൾക്കായി StatsDaily പിന്തുടരുക.
